ഫ്രഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബലെയെ നോട്ടമിട്ട് ബയേൺ മ്യൂണിക്ക്. ബാഴ്സയിൽ നിന്നും താരത്തെ ടീമിലെത്തിക്കാനാണ് ബയേണിപ്പോൾ ശ്രമിക്കുന്നത്. ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നും റെക്കോർഡ് തുക നൽകിയാണ് ബാഴ്സലോണ ഡെംബലെയെ ക്യാമ്പ് നൗവിൽ എത്തിക്കുന്നത്. 22 കാരനായ ലോകകപ്പ് ജേതാവ് കഴിഞ്ഞ സീസണിൽ 14 ഗോളുകൾ നേടിയിരുന്നു. എന്നാൽ 20മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യാൻ മാത്രമേ താരത്തിന് സാധിച്ചിരുന്നുള്ളൂ.
ലെറോയ് സാനെയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബവേറിയയിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ ഡെംബലെയെ ആണ് പകരക്കാരനായി ബയേൺ ഉദ്ദേശിക്കുന്നത്. ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ ജൂനിയറിനെ തിരിച്ച് ബാഴ്സയിലെത്തിക്കണമെങ്കിൽ അവർക്ക് ഫണ്ട് സമാഹരിക്കേണ്ടതുണ്ട്. സ്പാനിഷ് പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കൂട്ടിനോയും ഡെംബലെയും ക്ലബ്ബ് വിട്ടേക്കും. ബയേൺ മ്യൂനിക്ക് 70മില്ല്യൺ യൂറോയുടെ ആദ്യ ഓഫർ ബാഴ്സയ്ക്ക് മുൻപിൽ വെച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.