മുൻ ബാഴ്സലോണ യൂത്ത് ടീം താരമായ കാർലോസ് പെന ഇനി ഐ എസ് എല്ലിൽ കളിക്കും. എഫ് സി ഗോവയാണ് കാർലോസ് ഒഎനയെ സ്വന്തമാക്കിയിരിക്കുന്നത്. എഫ് സി ഗോവയുടെ നാലാം സ്പാനിഷ് താരം കൂടിയാണ് പെന. 35കാരനായ പെന ലെഫ്റ്റ് ബാക്കായാണ് കളിക്കാറുള്ളത്. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി , ബാഴ്സലോണ സി ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
സ്പാനിഷ് ക്ലബുകളായ ഗെറ്റാഫെ, ഒവിയേഡോ, വല്ലെഡോയിഡ് എന്നീ ടീമുകളുടെ ഡിഫൻസിലും കാർലോസ് മുമ്പ് മികച്ചു നിന്നിട്ടുണ്ട്. വല്ലഡോയിഡിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമുകളെയും കാർലോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിനായി അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ജേഴ്സി അണിഞ്ഞിട്ടുണ്ട്. 2003ൽ സ്പെയിൻ അണ്ടർ 20 ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോൾ ടീമിൽ ഉണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial