സൗരവ് ദാസ് മോഹൻ ബഗാൻ വിട്ട് മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മോഹൻ ബഗാന്റെ‌ യുവ താരം സൗരവ് ദാസ് ഇനി ഐ എസ് എല്ലിൽ കളിക്കും. മുംബൈ സിറ്റിയാണ് മധ്യനിര താരത്തെ സ്വന്തമാക്കിയത്. താരം മുംബൈ സിറ്റിയുമായി 3 വർഷത്തെ കരാർ ഒപ്പുവെച്ചു. അവസാന മൂന്ന് സീസണുകളിലും കൊൽക്കത്തൻ ക്ലബിനൊപ്പം തന്നെ ആയിരുന്നു സൗരവ് ദാസ് കളിച്ചിരുന്നത്. ഈ കഴിഞ്ഞ ഐലീഗ് സീസണിലാണ് സൗരവ് ടീമിന്റെ പ്രധാന ഭാഗമായി മാറിയത്.

ബഗാനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സൗരവ് ദാസ് നേടിയിട്ടുണ്ട്. മുംബൈ സിറ്റിയുടെ ടീമിൽ ആദ്യ ഇലവനിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സൗരവ് ദാസ് ക്ലബുമായി കരാർ ഒപ്പുവെച്ചത്.