ഗോൾ കീപ്പർ അവിലാശ് പോളിനെ ഗോകുലം കേരള സ്വന്തമാക്കി

Newsroom

ഐ എസ് എൽ ക്ലബായ മോഹൻ ബഗാന്റെ ഗോൾ കീപ്പൽ അവിലാശ് പോളിനെ ഗോകുലം കേരള സ്വന്തമാക്കി. ഗോകുലം കേരള ഗോൾകീപ്പിങ് ഡിപാർട്മെന്റ് ശക്തമാക്കേണ്ടതുണ്ട് എന്ന് വിമർശനങ്ങൾ ഉയരുന്ന സമയത്താണ് നല്ല ഒരു സൈനിംഗ് ഗോകുലം നടത്തുന്നത്. അവസാന മൂന്നു വർഷമായി താരം മോഹൻ ബഗാനിൽ ഉണ്ട്.

Picsart 23 08 31 19 32 18 740

28കാരനായ ഗോൾ കീപ്പർ 2018ൽ എ ടി കെയിൽ ഉണ്ടായിരുന്നു. മോഹൻ ബഗാൻ സീനിയർ ടീമിനായി അധികം കോമ്പിറ്റിറ്റീവ് മത്സരങ്ങൾ കളിക്കാൻ അവിലാഷിനായില്ല. പൂനെ എഫ് സി അക്കാദമിയിലൂടെ വളർന്നു വന്ന താരം ഐസാൾ എഫ് സി, കെങ്ക്രെ, ഹിമാലയൻ എസ് സി എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്. ഒരു സീസണിൽ ഈസ്റ്റ് ബംഗാൾ സ്ക്വാഡിലും അവിലാഷ് ഉണ്ടായിരുന്നു.