പോർച്ചുഗീസ് യുവതാരത്തെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് ഫുട്ബോൾ സെൻസേഷൻ ജാവോ ഫെലിക്സിനെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി അത്ലെറ്റിക്കോ മാഡ്രിഡ്. 126 മില്യൺ യൂറോ നൽകിയാണ് ബെൻഫിക്കയിൽ നിന്നും യുവതാരത്തെ അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിക്കുന്നത്. 19 കാരനായ യുവതാരത്തിനായി അത്ലെറ്റിക്കോ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് മുടക്കുന്നത്. പോർച്ചുഗീസ് ഫുട്ബോൾ ചരിത്രത്തിൽ ക്രിസ്റ്റിയാനോക്ക് പിൻഗാമിയായി വാഴ്ത്തപ്പെടുന്ന താരമാണ് ഫെലിക്സ്.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫെലിക്‌സ്. 2018-2019 സീസണിൽ 20 ഗോളുകളും 19 അസിസ്റ്റുകളുമാണ് താരം നേടിയത്. ഗ്രീസ്മാൻ ക്ലബ്ബിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് അത്ലറ്റികോ ഫെലിക്സിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മറ്റൊരു താരമായ റോഡ്രിയും ഇന്ന് പോയിരുന്നു.

യൂറോപ്പ ലീഗിലെ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെയുള്ള ഹാട്രിക്ക് പ്രകടനം കണ്ട ഫുട്ബോൾ ആരാധകർ അത്ലെറ്റിക്കോ മാഡ്രിഡ് റെക്കോർഡ് തുക മുടക്കിയതിൽ തെറ്റ് പറയില്ല. ബെൻഫിക്കയിൽ നിന്നും അത്ലെറ്റിക്കോയിലേക്കുള്ള യുവതാരത്തിന്റെ യാത്ര ഫുട്ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള 5 മത്തെ ട്രാൻസ്ഫർ ആണ്.