ബയേർ ലെവർകുസൻ സെൻ്റർ-ബാക്ക് ഒഡിലോൺ കൊസൗനൂ അറ്റലാന്റയിലേക്ക്

Newsroom

ബയേർ ലെവർകുസൻ സെൻ്റർ-ബാക്ക് ഒഡിലോൺ കൊസൗനൂ അറ്റലാൻ്റയിലേക്ക്. ഈ സീസണിൽ ഐവേറിയൻ ഡിഫൻഡറെ ലോണിൽ കൊണ്ടുവരാൻ 5.5 മില്യൺ യൂറോ ബയേർ ലെവർകുസണിന് അറ്റലാന്റ നൽകും. കൂടാതെ 25 മില്യൺ നൽകി സീസൺ അവസാനം താരത്തെ സ്ഥിരമായി സൈൻ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

Picsart 24 08 28 01 11 02 759

ബുണ്ടസ്‌ലിഗ സീസൺ മുഴുവൻ തോൽവിയറിയാതെ പോയ ബയേർ ലെവർകുസെൻ ടീമിൻ്റെ ഭാഗമായിരുന്നു കൊസൗനൂ.  അവർ ഡിഎഫ്ബി പോകലും ഉയർത്തി. യൂറോപ്പ ഫൈനലിൽ അറ്റലാൻ്റയോട് പരാജയപ്പെട്ട ടീമിലും കൗസൗനൂ ഉണ്ടായിരുന്നു. ഈ സമ്മറിലെ അറ്റലാൻ്റയുടെ 11-ാമത്തെ സൈനിംഗായി കൊസൗനൂ മാറും.