ആശ്ലി യംഗ് ഒരു വർഷം കൂടെ എവർട്ടണിൽ

Newsroom

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യംഗ് എവർട്ടണിൽ തുടരും. 38കാരനായ താരത്തിന് ഒരു വർഷത്തെ പുതിയ കരാർ ആണ് എവർട്ടൺ നൽകിയത്‌. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ആശ്ലി യംഗ് എവർട്ടണിൽ എത്തിയത്. എവർട്ടണായി 31 മത്സരങ്ങൾ പ്രീമിയർ ലീഗിൽ യംഗ് കളിച്ചിരുന്നു.

Picsart 24 06 25 15 05 14 169

ആസ്റ്റൺ വില്ലയിൽ നിന്നായിരുന്നു യങ് എവർട്ടണിൽ എത്തിയത്. ഇംഗ്ലണ്ടിലും ഇറ്റലിയിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള യംഗ് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായും ഇറ്റലിയിൽ ഇന്റർ മിലാനായും കളിച്ചിട്ടുണ്ട്.