ആഴ്‌സണൽ യുവതാരത്തെ റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച് ഡർബി

Wasim Akram

ആഴ്‌സണൽ യുവതാരം ക്രിസ്റ്റിയൻ ബെയിലിക്കിനെ റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ് ഡർബി. മികച്ച താരമായി വിലയിരുത്തപ്പെടുന്ന ബെയിലിക്കിനെ ഏതാണ്ട് 10 മില്യൻ യൂറോക്കാണ് ഡർബി സ്വന്തമാക്കിയത്. ഇടക്ക് വായ്‌പ്പ അടിസ്‌ഥാനത്തിൽ മറ്റ് ക്ലബുകളിലും കളിച്ച് താരം ആഴ്‌സണൽ യുവതാരങ്ങളിൽ തന്നെ മികച്ച പ്രതിഭയായിട്ടാണ് കണക്കാക്കുന്നത്.

പ്രതിരോധത്തിൽ കളിക്കുന്ന താരത്തിന് ഡിഫൻസീവ് മധ്യനിര താരമായും കളിക്കാൻ ആവും. ആഴ്‌സണലിൽ കളിക്കാൻ അവസരങ്ങൾ കുറയും എന്നതാണ് താരത്തെ ടീം വിടാൻ പ്രേരിപ്പിച്ച ഘടകം. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് പ്രേവേശനത്തിന്റെ വക്ക് വരെയെത്തിയ ഡർബിയെ സംബന്ധിച്ച് പ്രധാനപ്പെട്ട വലിയ കാര്യമാണ് താരത്തെ ടീമിൽ എത്തിക്കാൻ ആയത്. ബെയിലിക്ക് ടീം വിട്ടതോടെ ഈ സീസണിൽ കഴിഞ്ഞ സീസണിൽ വായ്‌പ അടിസ്ഥാനത്തിൽ ഫുൾഹാമിൽ കളിച്ച കലോം ചേമ്പേർസ് ആഴ്‌സണലിൽ തുടരും എന്നുറപ്പായി.