അയാക്‌സ് യുവ ഗോൾ കീപ്പറെ ആഴ്‌സണൽ സ്വന്തമാക്കി

Wasim Akram

അയാക്‌സ് യുവ ഗോൾ കീപ്പർ ടോമി സെറ്റ്ഫോർഡിനെ ആഴ്‌സണൽ സ്വന്തമാക്കി. 18 കാരനായ താരത്തെ ഏതാണ്ട് 1 മില്യൺ യൂറോ നൽകിയാണ് ആഴ്‌സണൽ സ്വന്തമാക്കുന്നത്. നാലു വർഷത്തെ ദീർഘകാല കരാറിൽ താരം ആഴ്‌സണലിൽ ഒപ്പ് വെക്കും.

ആഴ്‌സണൽ

നിലവിൽ അക്കാദമി ശക്തമാക്കുന്നതിന്റെ ഭാഗം ആയാണ് സെറ്റ്ഫോർഡിനെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. ഇംഗ്ലണ്ട് അണ്ടർ 18, 17 ടീമുകൾക്ക് ആയി മികച്ച പ്രകടനം ആണ് സമീപകാലത്ത് സെറ്റ്ഫോർഡ് നടത്തിയത്. ഭാവി സൂപ്പർ താരം ആവും എന്നു പലരും പ്രവചിക്കുന്ന സെറ്റ്ഫോർഡിനെ ഭാവി മുന്നിൽ കണ്ടാണ് ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.