ആഴ്‌സണൽ മധ്യനിര താരം ബേർൺലിയിലേക്ക്

Wasim Akram

ആഴ്‌സണൽ മധ്യനിര താരം ആൽബർട്ട് സാമ്പി-ലൊകോങയെ ടീമിൽ എത്തിക്കാൻ ബേർൺലി. നേരത്തെ തന്റെ കീഴിൽ കളിച്ച ബെൽജിയം താരത്തെ ടീമിൽ എത്തിക്കാനാണ് പരിശീലകൻ വിൻസെന്റ് കൊമ്പനിയുടെ ശ്രമം. നിലവിൽ ഈ വർഷം ലോണിൽ ആവും താരം ഈ വർഷം സ്ഥാനക്കയറ്റം നേടി വന്ന ടീമിൽ എത്തുക. സീസണിൽ ഇത്ര കളികൾ കളിച്ചാൽ താരത്തെ ബേർൺലി സ്വന്തമാക്കണം എന്ന വ്യവസ്ഥയും ലോൺ കരാറിൽ ഉണ്ടാവും.

ആഴ്‌സണൽ

ബെൽജിയം ക്ലബ് ആന്റർലെറ്റിൽ നിന്നു 2021 ൽ ടീമിൽ എത്തിയ താരത്തിന് പക്ഷെ ആഴ്‌സണലിൽ മികവ് കാണിക്കാൻ ആയില്ല. കഴിഞ്ഞ സീസൺ പകുതിയിൽ താരം ക്രിസ്റ്റൽ പാലസിൽ ലോണിൽ പോയിരുന്നു. 23 കാരനായ താരത്തെ തന്റെ ടീമിലെ പ്രധാന താരമായി ആണ് കൊമ്പനി കാണുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം മറ്റൊരു ആഴ്‌സണൽ താരം ഓസ്റ്റൺ ത്രസ്റ്റി ഉടൻ ഷെഫീൽഡ് യുണൈറ്റഡ് താരമാവും. യുവ ബ്രസീലിയൻ താരം മാർക്വീനോസ് ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിലേക്ക് ലോണിൽ പോവും എന്നും റിപ്പോർട്ട് ഉണ്ട്.