ജൂറിയൻ

ജൂറിയൻ ടിംബറിനെ ടീമിൽ എത്തിക്കുന്നതിനു അടുത്ത് ആഴ്‌സണൽ

കായ് ഹാവർട്‌സിനെ ഔദ്യോഗികമായി സ്വന്തമാക്കിയ ആഴ്‌സണൽ ഡക്ലൻ റൈസിന് പിന്നാലെ ജൂറിയൻ ടിംബറിനെ ടീമിൽ എത്തിക്കുന്നതിന് അടുത്ത് ആണെന്ന് റിപ്പോർട്ട്. നിലവിൽ ഡച്ച് താരത്തിന് ആയി ആഴ്‌സണൽ അയാക്‌സിന് മുന്നിൽ രണ്ടാം ഓഫർ മുന്നോട്ട് വച്ചിട്ടുണ്ട്. നേരത്തെ തന്നെ താരവും വ്യക്തിഗത ധാരണയിൽ എത്തിയ ആഴ്‌സണൽ ഉടൻ ക്ലബും ആയി ധാരണയിൽ എത്തും എന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ ഏതാണ്ട് 45 മില്യൺ പൗണ്ടിനു അയാക്‌സും ആയി ധാരണയിൽ എത്തും എന്നാണ് ദ ഗാർഡിയന്റെ ജേക്കബ് സ്റ്റീയിൻബർഗ് റിപ്പോർട്ട് ചെയ്തത്. ടിംബറിന് ശേഷം സൗതാപ്റ്റണിന്റെ റോമിയോ ലാവിയക്ക് ആയും ആഴ്‌സണൽ ശ്രമിക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ റൈസിന്റെ ഡീൽ പൂർണമാക്കിയ ശേഷം ആഴ്‌സണൽ ശ്രദ്ധ ടിംബറിലേക്ക് കൊടുക്കും എന്നും പെട്ടെന്ന് തന്നെ താരത്തിനെയും സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version