ആഴ്‌സണലിന് കണ്ണീർ, എ.സി.എൽ ഇഞ്ച്വറി സ്ഥിരീകരിച്ചു, ടിംബർ മാസങ്ങളോളം പുറത്ത്

ആഴ്‌സണലിന് വലിയ തിരിച്ചടി നൽകി പ്രതിരോധ താരം യൂറിയൻ ടിംബർക്ക് എ.സി.എൽ ഇഞ്ച്വറി സ്ഥിരീകരിച്ചു. വലത് കാലിലെ ലിഗമെന്റിന് താരത്തിന് ഗുരുതര പരിക്കേറ്റു എന്നു സ്ഥിരീകരിച്ച ആഴ്‌സണൽ വിചാരിച്ചതിലും ഗുരുതരമാണ് പരിക്ക് എന്നും വ്യക്തമാക്കി. താരം വരും ദിനങ്ങളിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാവും എന്നും ക്ലബ് കൂട്ടിച്ചേർത്തു.

ഇതോടെ താരം 6 മുതൽ 9 മാസം വരെ കളത്തിനു പുറത്ത് ഇരിക്കും എന്നാണ് പ്രാഥമിക നിഗമനം. എത്രയും വേഗം താരം തിരിച്ചു വരണം എന്നാണ് ആഴ്‌സണൽ ആരാധകരുടെ പ്രാർത്ഥന. അയാക്‌സിൽ നിന്നു ഈ സീസണിൽ ആഴ്‌സണലിൽ എത്തിയ ടിംബർക്ക് പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയുള്ള മത്സരത്തിൽ ആണ് പരിക്കേറ്റത്.

ആഴ്‌സണലിന് വമ്പൻ തിരിച്ചടി, ടിംബർ മാസങ്ങളോളം പുറത്ത് ഇരിക്കും

സീസൺ തുടങ്ങിയ ഉടൻ തന്നെ ആഴ്‌സണലിന് വമ്പൻ തിരിച്ചടി. അയാക്സിൽ നിന്നു ടീമിൽ എത്തിയ ഡച്ച് പ്രതിരോധ താരം യൂറിയൻ ടിംബർ മാസങ്ങളോളം പരിക്ക് കാരണം പുറത്ത് ഇരിക്കും. പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയാണ് താരത്തിന് പരിക്കേറ്റത്. വലത് കാൽ മുട്ടിനു ആണ് താരത്തിന് പരിക്കേറ്റത്.

പരിക്കേറ്റ ശേഷവും താരത്തെ ആഴ്‌സണൽ തുടർന്ന് കളിക്കാൻ അനുവദിച്ചത് സ്ഥിതി ഗുരുതരമാക്കി. നിലവിൽ താരത്തിന് എ.സി.എൽ ഇഞ്ച്വറി ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൂടുതൽ പരിശോധനക്ക് ശേഷമാണ് പരിക്കിനെ പറ്റി കൂടുതൽ പറയാൻ പറ്റുക എന്നു ആഴ്‌സണൽ അറിയിച്ചു. മുട്ടിനു ഏറ്റ താരത്തിന്റെ പരിക്ക് ഗുരുതരം ആണ് എന്ന് തന്നെയാണ് സൂചന. ടീമിൽ വന്ന ഉടൻ വളരെ നന്നായി തുടങ്ങിയ താരത്തെ മാസങ്ങളോളം നഷ്ടപ്പെടുന്നത് ആഴ്‌സണലിന് വലിയ തിരിച്ചടിയാണ്.

പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ പരിക്കേറ്റു പുറത്ത് പോയി യൂറിയൻ ടിംബർ

ആഴ്‌സണലിന് ആയുള്ള ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ പരിക്കേറ്റു പുറത്ത് പോയി ഡച്ച് പ്രതിരോധ താരം യൂറിയൻ ടിംബർ. മത്സരത്തിൽ മികച്ച രീതിയിൽ കളി തുടങ്ങിയ താരത്തിന് ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ താരം തന്നെ നടത്തിയ ടാക്കിളിൽ ആണ് പരിക്കേറ്റത്. എന്നാൽ താരം തുടർന്നും കളിച്ചു. രണ്ടാം പകുതിയിൽ താരത്തെ ആഴ്‌സണൽ പിൻവലിച്ചില്ല.

എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ താരം മത്സരത്തിൽ തുടരാൻ ആവാതെ പുറത്ത് പോവുക ആയിരുന്നു. താരത്തിന് പരിക്ക് ഒന്നുമില്ലെന്ന്‌ ഇടവേളയിൽ ഡോക്ടർ ഉറപ്പിച്ചത് ആയിരുന്നു എന്ന് വ്യക്തമാക്കിയ ആഴ്‌സണൽ പരിശീലകൻ ആർട്ടെറ്റ താരത്തിന് രണ്ടാം പകുതിയിൽ വേദന തോന്നിയത് പരിശോധന നടത്തും എന്നും പറഞ്ഞു. അയാക്സിൽ നിന്നു ആഴ്‌സണലിൽ എത്തിയ ടിംബറിന്റെ പരിക്ക് ഗുരുതരം ആവില്ല എന്നു തന്നെയാണ് ആഴ്‌സണൽ പ്രതീക്ഷ.

കാത്തിരിപ്പ് അവസാനിപ്പിച്ചു ഔദ്യോഗിക പ്രഖ്യാപനം, ജൂറിയൻ ടിംബർ ആഴ്‌സണൽ താരം

ആഴ്‌സണൽ ആരാധകരുടെ ക്ഷമക്ക് അറുതിയായി ജൂറിയൻ ടിംബറുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ക്ലബ്. ദിവസങ്ങൾക്ക് മുമ്പ് താരവും ആയും അയാക്‌സും ആയി ആഴ്‌സണൽ ധാരണയിൽ എത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മാത്രം നീളുക ആയിരുന്നു. ഇതിനു അറുതി വരുത്തിയാണ് ഇന്ന് ക്ലബ് ഡച്ച് താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്.

ഏതാണ്ട് 35 മില്യൺ പൗണ്ടിനു ആണ് താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയത്. റൈറ്റ് ബാക്ക് ആയും സെന്റർ ബാക്ക് ആയും മികവ് കാണിക്കുന്ന 22 കാരനായ ഡച്ച് താരത്തിന്റെ വരവ് ആഴ്‌സണലിന് വലിയ ശക്തി പകരും എന്നുറപ്പാണ്. ടിംബറിന്റെ വരവിൽ പരിശീലകൻ മിഖേൽ ആർട്ടെറ്റ സന്തോഷം രേഖപ്പെടുത്തിയപ്പോൾ ആഴ്‌സണലിൽ ചേർന്നതിൽ തനിക്കുള്ള സന്തോഷം ടിംബറും മറച്ച് വച്ചില്ല. ആഴ്‌സണലിൽ 12 നമ്പർ ജേഴ്‌സി ആണ് മുൻ അയാക്‌സ് ക്യാപ്റ്റൻ അണിയുക.

റൈസിന് പിറകെ ജൂറിയൻ ടിംബറും ആഴ്‌സണലിൽ, അയാക്‌സും ആയി ധാരണയിൽ എത്തി

ഈ ട്രാൻസ്ഫർ വിപണിയിൽ മികവ് തുടർന്ന് ആഴ്‌സണൽ. നേരത്തെ തന്നെ വ്യക്തിഗത ധാരണയിൽ എത്തിയ ഡച്ച് പ്രതിരോധതാരം ജൂറിയൻ ടിംബറിന്റെ കാര്യത്തിൽ അയാക്‌സും ആയി കരാർ ധാരണയിൽ എത്തി ആഴ്‌സണൽ. ദ അത്ലറ്റിക് ലേഖകൻ ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

22 കാരനായ അയാക്‌സ് സെന്റർ/റൈറ്റ് ബാക്കിനെ 40 മില്യൺ യൂറോ കൂടെ 5 മില്യൺ യൂറോ ആഡ് ഓൺ തുകക്ക് ആണ് ആഴ്‌സണൽ സ്വന്തമാക്കിയത്. നിലവിൽ താരത്തിന് മെഡിക്കലിൽ പങ്കെടുക്കാനും കരാർ ഒപ്പ് ഇടാനും അയാക്‌സ് താരത്തിന് അനുവാദം നൽകി. ആഴ്‌സണൽ മാത്രം മതിയെന്ന ടിംബറിന്റെ തീരുമാനം ആണ് ട്രാൻസ്ഫർ കൂടുതൽ എളുപ്പം ആക്കിയത്.

ജൂറിയൻ ടിംബർ ഡീലിൽ ആഴ്‌സണലും അയാക്‌സും ധാരണയിൽ എത്തി, താരം മെഡിക്കലിനായി ആഴ്‌സണലിലേക്ക്

അയാക്‌സിന്റെ ഡച്ച് പ്രതിരോധ താരം ജൂറിയൻ ടിംബർ ഡീലിൽ ആഴ്‌സണലും അയാക്‌സും ധാരണയിൽ എത്തിയത് ആയി റിപ്പോർട്ട്. അയാക്‌സും ആയി വളരെ അടുപ്പമുള്ള ഡച്ച് റിപ്പോർട്ടർ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഏതാണ്ട് 40 മില്യൺ പൗണ്ടിനു ആണ് അയാക്‌സ് താരത്തെ വിൽക്കാൻ തയ്യാറായത് എന്നു മൈക്ക് മേർവെജ് റിപ്പോർട്ട് ചെയ്തു.

വാക്കാൽ ഉറപ്പിച്ച ഡീൽ ശനിയാഴ്ചക്ക് ശേഷം ഇരു ക്ലബുകളും പൂർത്തിയാക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച തന്നെ ടിംബർ ആഴ്‌സണലിൽ മെഡിക്കൽ നടത്തും എന്നും നിലവിൽ താരം അയാക്‌സ് ജിം ഉപയോഗിച്ച് തന്റെ ഫിറ്റ്നസ് ഏറ്റവും മികച്ചത് ആക്കാൻ ശ്രമിക്കുക ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ ദിനത്തിനുള്ളിൽ തന്നെ ഈ ഡീൽ ഔദ്യോഗികമാവും.

ജൂറിയൻ ടിംബറിനെ ടീമിൽ എത്തിക്കുന്നതിനു അടുത്ത് ആഴ്‌സണൽ

കായ് ഹാവർട്‌സിനെ ഔദ്യോഗികമായി സ്വന്തമാക്കിയ ആഴ്‌സണൽ ഡക്ലൻ റൈസിന് പിന്നാലെ ജൂറിയൻ ടിംബറിനെ ടീമിൽ എത്തിക്കുന്നതിന് അടുത്ത് ആണെന്ന് റിപ്പോർട്ട്. നിലവിൽ ഡച്ച് താരത്തിന് ആയി ആഴ്‌സണൽ അയാക്‌സിന് മുന്നിൽ രണ്ടാം ഓഫർ മുന്നോട്ട് വച്ചിട്ടുണ്ട്. നേരത്തെ തന്നെ താരവും വ്യക്തിഗത ധാരണയിൽ എത്തിയ ആഴ്‌സണൽ ഉടൻ ക്ലബും ആയി ധാരണയിൽ എത്തും എന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ ഏതാണ്ട് 45 മില്യൺ പൗണ്ടിനു അയാക്‌സും ആയി ധാരണയിൽ എത്തും എന്നാണ് ദ ഗാർഡിയന്റെ ജേക്കബ് സ്റ്റീയിൻബർഗ് റിപ്പോർട്ട് ചെയ്തത്. ടിംബറിന് ശേഷം സൗതാപ്റ്റണിന്റെ റോമിയോ ലാവിയക്ക് ആയും ആഴ്‌സണൽ ശ്രമിക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ റൈസിന്റെ ഡീൽ പൂർണമാക്കിയ ശേഷം ആഴ്‌സണൽ ശ്രദ്ധ ടിംബറിലേക്ക് കൊടുക്കും എന്നും പെട്ടെന്ന് തന്നെ താരത്തിനെയും സ്വന്തമാക്കും എന്നാണ് റിപ്പോർട്ടുകൾ.

ജൂറിയൻ ടിംബർ ആഴ്‌സണലിലേക്ക്, താരവും ആയി കരാർ ധാരണയിൽ എത്തി

അയാക്‌സിന്റെ യുവ ഡച്ച് പ്രതിരോധ താരം ജൂറിയൻ ടിംബർ ആഴ്‌സണലിലേക്ക്. നിലവിൽ 23 കാരനായ താരം ആഴ്‌സണലിൽ എത്താൻ സമ്മതം മൂളിയിട്ടുണ്ട്. ഏതാണ്ട് താരവും ആയി ആഴ്‌സണൽ വ്യക്തിഗത കരാറിൽ ധാരണ ആയത് ആയും റിപ്പോർട്ട് വന്നു.

നിലവിൽ അയാക്‌സും ആഴ്‌സണലും തമ്മിൽ അവരുടെ ക്യാപ്റ്റൻ കൂടിയായ താരത്തിന്റെ കാര്യത്തിൽ ചർച്ചകൾ നടത്തുക ആണ്. ഏതാണ്ട് 45 മില്യൺ യൂറോക്ക് താരത്തെ ആഴ്‌സണൽ സ്വന്തമാക്കും എന്നാണ് സൂചന. ഉടൻ തന്നെ ആഴ്‌സണൽ താരത്തിന് ആയി കരാർ മുന്നോട്ട് വക്കും. റൈറ്റ് ബാക്ക്, സെന്റർ ബാക്ക് ആയി കളിക്കാൻ പറ്റുന്ന താരത്തിനു ആയി ബയേണും രംഗത്ത് ഉണ്ടായിരുന്നു.

ജൂറിയൻ ടിംബറിനെ സ്വന്തമാക്കാനായി ആഴ്സണൽ ശ്രമങ്ങൾ സജീവമാക്കി

അയാക്സ് ഡിഫൻഡർ ജൂറിയൻ ടിംബറിനെ ടീമിലേൽക് എത്തിക്കാൻ ആഴ്സണൽ ശ്രമിക്കുന്നു. ആഴ്സണൽ 30 മില്യൺ പൗണ്ട് ഓപ്പണിംഗ് ബിഡ് സമർപ്പിച്ചതായി അത്ലെറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 22-കാരൻ ഈ സീസണിൽ അയാക്സ് വിട്ട് യൂറോപ്പിലെ വലിയ ടീമുകളിൽ ഒന്നിലേക്ക് മാറാൻ ആണ് ആഗ്രഹിക്കുന്നത്. ഡച്ച് ക്ലബ്ബ് പക്ഷെ £50 മില്യണെങ്കിലും കിട്ടിയാലെ താരത്തെ വിൽക്കാൻ തയ്യാറാകൂ.

സെന്റർ-ബാക്ക് ആയും റൈറ്റ്-ബാക്ക് ആയും കളിക്കാൻ കഴിയുന്ന ടിംബർ, അയാക്സ് അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. നെതർലാൻഡ്സിനായി 15 അന്താരാഷ്ട്ര മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. അജാക്സിനായി ആകെ 121 മത്സരങ്ങൾ അദ്ദേഹം ഇതുവരെ കളിച്ചിട്ടുണ്ട്. ആഴ്സണൽ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നുവരും ടിംബറിനായി രംഗത്ത് ഉണ്ട്.

Exit mobile version