ഡെക്ലൻ റൈസിനായുള്ള ട്രാൻസ്ഫർ യുദ്ധം ശക്തമാകാൻ പോവുകയാണ്. ഇത്രകാലവും റൈസിനായി ആഴ്സണൽ മാത്രമായിരുന്നു രംഗത്ത് ഉള്ളത്. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്ത് വന്നിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനോട് തങ്ങൾ റൈസിനായി ആദ്യ ബിഡ് ഉടൻ സമർപ്പിക്കും എന്ന് അറിയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ആഴ്സണലിന്റെ അവസാന ബിഡ് 92 മില്യൺ ആണ്. അത് വെസ്റ്റ് ഹാം ഇതുവരെ റിജക്ട് ചെയ്തിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ ബിഡ് കൂടെ വന്ന ശേഷമാകും വെസ്റ്റ് ഹാം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. റൈസുമായും മാഞ്ചസ്റ്റർ സിറ്റി നേരിട്ട് ചർച്ചകൾ നടത്തും. താരം സിറ്റിയിലേക്ക് വരാൻ തയ്യാറായാൽ ആഴ്സണലിനേക്കാൾ വലിയ ബിഡ് തന്നെ സിറ്റി സമർപ്പിക്കും. ഗുണ്ടോഗൻ ക്ലബ് വിട്ടതിനാൽ ഇതിനകം തന്നെ സിറ്റി കൊവാചിചിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ സിറ്റി റൈസിനെ കൂടെ മിഡ്ഫീൽഡിൽ എത്തിച്ച് ടീമിനെ അതിശക്തമാക്കുകയാണ് ലക്ഷ്യമിടുന്നത്.
വെസ്റ്റ് ഹാമിനെ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരാക്കിയ ഡക്ലൻ റൈസ് തന്റെ അവസാനം മത്സരം വെസ്റ്റ് ഹാമിനായി കളിച്ചു കഴിഞ്ഞു എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 23-കാരൻ ഹാമേഴ്സിനായി 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഇംഗ്ലണ്ട് ദേശീയ ടീമിലെയും സ്ഥിരാംഗമാണ്.