ഉറുഗ്വേ മധ്യനിര താരം ഇനി ആഴ്സണലിൽ

- Advertisement -

ഉറുഗ്വേ മധ്യനിര താരം ലൂക്കാസ് ടോറെയ്റ ആഴ്സണലുമായി കരാർ ഒപ്പിട്ടു. 30 മില്യൺ യൂറോ നൽകിയാണ് ഗണ്ണേഴ്സ് സാംപ്ഡോറിയയിൽ നിന്ന് താരത്തെ ലണ്ടനിൽ എത്തിച്ചത്. സീരി എ യിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തെ സ്വന്തമാക്കാൻ ആഴ്സണലിനെ പ്രേരിപ്പിച്ചത്.

22 വയസുകാരനായ താരത്തെ ഉറുഗ്വേ ലോകകപ്പിൽ നിന്ന് പുറത്തായതോടെയാണ് ആഴ്സണൽ കരാർ ഒപ്പിട്ടത്. ഉനൈ എമേറി പരിശീലകൻ ആയ ശേഷം ആഴ്സണൽ നടത്തുന്ന നാലാമത്തെ സൈനിംഗ് ആണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement