അർജന്റീനയുടെ ഒരു അത്ഭുത താരം കൂടെ മാഞ്ചസ്റ്റർ സിറ്റിയിൽ

Newsroom

അർജന്റീന ഫുട്ബോളിന്റെ ഭാവി പ്രതീക്ഷയായ താരം മാക്സിമോ പെറോണിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. 19കാരനെ സിറ്റി സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരം 2028വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. അർജന്റീനിയൻ ക്ലബായ വെലസിനായാണ് ഇപ്പോൾ പെറോൺ കളിക്കുന്നത്. 8 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകിയാണ് സിറ്റി താരത്തെ സൈൻ ചെയ്യുന്നത്.

അർജന്റീന 22 12 30 21 02 43 966

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം അടുത്ത സമ്മറിൽ സിറ്റിക്ക് ഒപ്പം ചേരും എന്നാണ് പ്രതീക്ഷ. ഹൂലിയൻ അൽവാരസിനുശേഷം അർജന്റീനയിൽ നിന്ന് ഒരു മികച്ച യുവതാരം കൂടെ സിറ്റിയിൽ എത്തുന്നു എന്നത് അർജന്റീന ആരാധകർക്കും സന്തോഷം നൽകും. ഇതിനകം അർജന്റീന ക്ലബിനായി 33 സീനിയർ മത്സരങ്ങൾ പെറോൺ കളിച്ചിട്ടുണ്ട്.