ഫെനെർബാഷെ യുവപ്രതിഭക്ക് വേണ്ടി വമ്പൻ ടീമുകൾ രംഗത്ത്

Nihal Basheer

ഫെനെർബാഷെയുടെ ടർക്കിഷ് താരം അർദാ ഗുലെർക്ക് വേണ്ടി യൂറോപ്പിലെ വമ്പന്മാർ രംഗത്ത്. പതിനെട്ടുകാരനായ താരം ക്ലബ്ബിന് വേണ്ടി സീസണിൽ നിശ്ചിത സമയം കളത്തിൽ ഇറങ്ങിയതോടെ താരത്തിന്റെ കരാറിലെ റിലീസ് ക്ലോസ് നിലവിൽ വന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. വെറും 17.5 മില്യൺ യൂറോ മാത്രമാണ് താരത്തെ വിട്ടു കിട്ടാൻ നൽകേണ്ടി വരിക എന്നതിനാൽ താരത്തിന്റെ പിറകെ കൂടിയ ടീമുകളുടെ നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകരും.

Area guler
Arda guler

ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ റൂഡി ഗലെട്ടി, യുവതാരത്തിന് പിറകെയുള്ള ടീമുകളുടെ പേരുകൾ വെളിപ്പെടുത്തി. ബെൻഫിക്ക, ലെപ്സിഗ്, ലിവർപൂൾ, ബാഴ്‌സലോണ, നാപോളി, എസി മിലാൻ എന്നിവരാണ് നിലവിൽ താരത്തിന് വേണ്ടി മുന്നൂട്ട് വന്നിട്ടുള്ളത്. ടീം മാറാൻ തന്നെയാണ് ഗുലെറുടേയും തീരുമാനം എന്നറിയുന്നു. ലിവർപൂളിന് പുറമെ മറ്റൊരു ഇംഗ്ലീഷ് ടീമായ ന്യൂകാസിലും താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തുന്നതായി സൂചനയുണ്ട്. സീസണിൽ ആറു ഗോളുകളും ആറു അസിസ്റ്റുകളും താരം ടീമിനായി നേടി. നിലവിലെ സാഹചര്യത്തിൽ റിലീസ് ക്ലോസ് തന്നെ ഇല്ലാതാക്കി കൂടുതൽ തുക നേടാൻ ഫെനെർബാഷേ ശ്രമിച്ചേക്കും.