ആർദ ഗുലർ ലോണിൽ പോകില്ല, റയൽ മാഡ്രിഡിൽ തന്നെ തുടരും

Newsroom

ആർദ ഗുലറിനായി നിരവധി ലോൺ അഭ്യർത്ഥനകൾ ലഭിച്ചിട്ടും, ടർക്കിഷ് യുവതാരത്തെ നിലനിർത്താനുള്ള തീരുമാനത്തിൽ റയൽ മാഡ്രിഡ് ഉറച്ചുനിൽക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ പരിമിതമായ കളി സമയം മാത്രമെ താരത്തിന് റയലിൽ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇത് ഗുലരിനെ തളർത്തുന്നില്ല. തൻ്റെ കഴിവ് തെളിയിക്കാനും ടീമിൽ ഇടം നേടിയിടെക്കുന്നാനും താരം പരിശ്രമിക്കും. ക്ലബ് വിടാൻ ഗുലർ ആഗ്രഹിക്കുന്നേ ഇല്ല.

ആർദ 24 06 09 11 03 43 659

അവസരങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും, സീസണിൻ്റെ അവസാനത്തിൽ നിർണായക ഗോളുകളും അസിസ്റ്റുകളും സംഭാവന ചെയ്തുകൊണ്ട് സ്വാധീനം ചെലുത്താൻ ഗുലറിനായിരുന്നു. യൂറോ 2024 മുന്നിൽ ഇരിക്കെ, യുവ മിഡ്ഫീൽഡർ തൻ്റെ അന്താരാഷ്ട്ര ചുമതലകളിൽ ആണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഫുട്ബോൾ ലോകം അദ്ദേഹത്തിൻ്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർത്തുമ്പോഴും, വരാനിരിക്കുന്ന സീസണിൽ തൻ്റെ അവസരങ്ങൾ മുതലെടുക്കാൻ തീരുമാനിച്ച് ഉറപ്പിച്ച ഗുകർ സ്പാനിഷ് വമ്പന്മാരൊപ്പം തുടരാൻ തന്നെയാണ് സാധ്യത കാണുന്നത്. റയലിനായി ഇതുവരെ 10 മത്സരങ്ങൾ കളിച്ച ഗുലർ 6 ഗോളുകൾ നേടിയിട്ടുണ്ട്.