ആന്റണിയെ വേണമെങ്കിൽ 80 മില്യൺ വേണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അയാക്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരെ അന്വേഷിച്ചു പോയാലും ആ ക്ലബുകൾ യുണൈറ്റഡിനു വേണ്ട താരങ്ങൾക്ക് പൊന്നും വിലയാണ് ചോദിക്കുന്നത്. ബാഴ്സലോണ 85 മില്യൺ ചോദിക്കുന്നത് കൊണ്ട് ആ ട്രാൻസ്ഫറിൽ ഉഴപ്പി നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന്റെ യുവതാരം ആന്റണിയെ സ്വന്തമാക്കണം എങ്കിലും കോടികൾ ഏറെ കൊടുക്കേണ്ടി വരും. 80 മില്യൺ യൂറോ ആണ് ആന്റണിക്ക് ആയി അയാക്സ് ചോദിക്കുന്നത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താമസിയാതെ ആന്റണിക്ക് വേണ്ടി ബിഡ് ചെയ്യും എന്നും അദ്ദേഹം പറയുന്നു.

ഡിയോങ്ങിനെ പോലെ തന്നെ യുണൈറ്റഡ് പ്രധാന ലക്ഷ്യമായി തന്നെയാണ് ആന്റണിയെയും കാണുന്നത്. അയാക്സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ആന്റണി. ആന്റണിയുടെ കരാർ അവസാനിക്കാൻ കുറച്ച് കാലമെ ഉള്ളൂ എന്നത് കൊണ്ട് ഇത്ര വലിയ തുക യുണൈറ്റഡ് നൽകുമോ എന്നത് സംശയമാണ്. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.