ആംഗസ് ഗൺ തിരികെ നോർവിച് സിറ്റിയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സതാംപ്ടൺ ഗോൾകീപ്പർ ആയ ആംഗസ് ഗണിനെ നോർവിച്ച് സിറ്റി സ്വന്തമാക്കി. നോർവിച് സ്വദേശിയും നോർവിച് സിറ്റി ആരാധകനുമായ ഗൺ നാല് വർഷത്തെ കരാറിൽ ആണ് ക്ലബിൽ തിരികെ എത്തുന്നത്. നോർവിച് ഇതിഹാസം ബ്രയന്റെ മകനായി അംഗസ് തന്റെ കരിയർ തുടങ്ങിയത് നോർവിചിന്റെ യുവടീമുകളിലൂടെ ആയിരുന്നു. 2017-18 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഒരു സീസണും അംഗസ് നോർവിചിൽ കളിച്ചു.

ആ സീസൺ ചാമ്പ്യൻഷിപ്പിൽ 46 കളികളിൽ ഗൺ നോർവിചിനായി കളിച്ചിരുന്നു. പിന്നീട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയ അദ്ദേഹം സതാംപ്ടണിലേക്ക് മാറി, അവിടെ 2018-19, 2019-20 സീസണുകളിൽ പ്രീമിയർ ലീഗിന്റെ ഭാഗമായി. കഴിഞ്ഞ സീസണിൽ സ്റ്റോക്ക് സിറ്റിക്കായി ലോണടിസ്ഥാനത്തിൽ കൾക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ 15 മത്സരങ്ങൾ കളിച്ച താരം ആറ് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിരുന്നു