ആൻഡ്രെസ് പെരേരയെ സൈൻ ചെയ്യും എന്ന് ബ്രസീൽ ക്ലബ് സാന്റോസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ആൻഡ്രെസ് പെരേരയെ സൈൻ ചെയ്യാൻ താല്പര്യമുണ്ട് എന്ന് ബ്രസീൽ ക്ലബായ സാന്റോസ്. സാന്റോസിന്റെ പ്രസിഡന്റായ ജോസെ കാർലോസ് പെരെസാണ് പെരേരയെ സൈൻ ചെയ്യണമെന്ന് പറഞ്ഞത്. സാന്റോസ് ആണ് പെരേരയുടെ ബ്രസീലിലെ ഇഷ്ട ക്ലബ്. അടുത്ത് തന്നെ പെരേര സാന്റോസിനായി കളിക്കും എന്നും കാർലോസ് പെരെസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പെരേര മികച്ച പ്രകടനമാണ് നടത്തുന്നത്. പെരേരയുടെ സാന്റോസിലേക്ക് വരുന്നത് താൻ ചർച്ച ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ സീസണോടെ പെരേര മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നാണ് കരുതുന്നത്. യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉള്ള താരമാണ് പെരേര. എന്നാൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല.

Advertisement