ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്ക അൽ നാസർ വിട്ട് തുർക്കി ക്ലബായ ഫെനർബാഷെയിൽ ചേർന്നു. 30 കാരനായ താരം 2026 ജൂൺ വരെ കരാറിൽ ഒപ്പുവെക്കും.

മെഡിക്കൽ പരിശോധനകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, കരാർ അന്തിമമാക്കാൻ ടാലിസ്ക ഉടൻ ഇസ്താംബൂളിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
2021 ൽ അൽ നാസറിൽ ചേർന്നതിനുശേഷം മികച്ച പ്രകടനം കാഴ്ചവച്ച ടാലിസ്ക, സൗദി ക്ലബ്ബിനായി 102 മത്സരങ്ങളിൽ നിന്ന് 76 ഗോളുകൾ നേടുകയും 10ൽ അധികം അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് ലോണും അത് കഴിഞ്ഞാൻ ബൈ ഓപ്ഷനും ഉൾപ്പെടുന്ന ഒരു കരാർ ആണ് തുർക്കി ടീമും അൽ നസറും തമ്മിൽ ഉറപ്പിച്ചത്.