മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സോഫിയാൻ അമ്രബതിന്റെ ട്രാൻസ്ഫറിനായി ഇനിയും കാത്തിരിക്കാൻ ആവില്ല എന്ന് ഫിയിറെന്റിന. ഈ വെള്ളിയാഴ്ചക്ക് അകം താരത്തിന്റെ ട്രാൻസ്ഫർ നടന്നില്ല എങ്കിൽ താരം പിന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ല എന്ന് ക്ലബ് അധികൃതർ പറയുന്നു. പകരം ഒരു മധ്യനിര താരത്തെ കണ്ടെത്താൻ കഴിയില്ല എന്ന് ആശങ്കയും ഒപ്പം ഈ സീസണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആണ് ഫിയൊറെന്റിന അമ്രബതിന്റെ ട്രാൻസ്ഫറിന് ഡെഡ്ലൈൻ വെച്ചിരിക്കുന്നത്
താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് ആണ് ഫേവറിറ്റുകൾ എങ്കിലും ഇതുവരെ യുണൈറ്റഡ് താരത്തിനായി ബിഡ് സമർപ്പിച്ചിട്ടില്ല. ലിവർപൂളും ബാഴ്സലോണയും അമ്രബതിനായി രംഗത്തുണ്ട്.
അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിരുന്നു. ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകൂ. യുണൈറ്റഡ് പെട്ടെന്ന് നീക്കം നടത്തിയില്ല എങ്കിൽ നിരാശപ്പെടേണ്ടി വരും എന്നാണ് സൂചന. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് മിഡ്ഫീൽഡിൽ ആയിരുന്നു പ്രയാസൻ അനുഭവിക്കേണ്ടി വന്നത്.
മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.