മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോണിലെ ബൈ ക്ലോസ് ട്രിഗർ ചെയ്യേണ്ട എന്ന് തീരുമാനിച്ചു. 20 മില്യൺ നൽകിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അമ്രബതിനെ സ്വന്തമാക്കാൻ ആകുമായിരുന്നു. എന്നാൽ ആ ക്ലോസ് ഉപയോഗിക്കുന്നില്ല എന്ന് യുണൈറ്റഡ് ഫിയൊറെന്റിനയെ അറിയിച്ചു. എന്നാൽ യുണൈറ്റഡ് അമ്രബതിനെ വീണ്ടും ക്ലബിലേക്ക് ലോണിലോ അല്ലെങ്കിൽ മറ്റൊരു നീക്കത്തിലൂടെയോ കൊണ്ടുവരണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.
ടെൻ ഹാഗ് അമ്രബതിബെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. അമ്രബതും യുണൈറ്റഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ഇപ്പോൾ പി എസ് ജി താരം ഉഗർതെയെ ആണ് യുണൈറ്റഡ് മധ്യനിരയിലേക്ക് നോക്കുന്നത്. ഉഗാർതെയ്ക്ക് ഒപ്പം അമ്രബതിനെ നിലനിർത്താൻ കൂടെ ആയാൽ അത് മധ്യനിരയിൽ താൽക്കാലിക പരിഹാരമാകും എന്ന് യുണൈറ്റഡ് കരുതുന്നു.
അമ്രബതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരത്തിന്റെ ലോൺ കാലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ സീസൺ അവസാനം താരം മികച്ച പ്രകടനത്തോടെ തന്റെ മൂല്യം തെളിയിച്ചിരുന്നു.
26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.