ചെൽസി വിട്ട് മൊറാട്ട, ഇനി വിശ്രമം മാഡ്രിഡിൽ

- Advertisement -

ചെൽസിയുടെ സ്പാനിഷ് സൂപ്പർ താരം ആല്വാരോ മൊറാട്ട സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിൽ. പതിനെട്ടു മാസത്തെ ലോണിലാണ് മൊറാട്ട മാഡ്രിഡിലേക്ക് ചേക്കേറുന്നത്. അരാജന്റീനിയന് താരം ഗോൺസാലോ ഹിഗ്വെയിൻറെ വരവോടുകൂടിയാണ് മൊറാട്ട പെട്ടെന്ന് മാഡ്രിഡിലേക്ക് പോയത്.

മുൻപ് റയൽ മാഡ്രിഡിൽ നിന്ന് 60 മില്യൺ എന്ന റെക്കോർഡ് തുകയ്ക്കായിരുന്നു മൊറാട്ടോ ചെൽസിയിൽ എത്തിയത്.സ്പാനിഷ് ദേശീയ ടീമിന് വേണ്ടി 27 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ മൊറാട്ട 14 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement