അൽവാരോ മൊറാറ്റ ഗലാറ്റസറെയിലേക്ക് നീങ്ങുന്നു

Newsroom

Picsart 25 01 31 09 28 21 130

ഇറ്റാലിയൻ ക്ലബ്ബിൽ ചേർന്നതിന് വെറും ആറ് മാസത്തിന് ശേഷം അൽവാരോ മൊറാറ്റ എസി മിലാനിൽ നിന്ന് ഗലാറ്റസറെയിലേക്ക് പോകാൻ ഒരുങ്ങുന്നു. 2024 ലെ മികച്ച യൂറോ സീസണിന് ശേഷം 13 മില്യൺ യൂറോയ്ക്ക് എത്തിയ സ്പാനിഷ് സ്‌ട്രൈക്കർ, 25 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ മാത്രമാണ് മിലാനിൽ നേടിയത്. ഡൈനാമോ സാഗ്രെബിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിയിൽ കോച്ച് സെർജിയോ കോൺസീസാവോ മൊറാട്ടോയെ ആദ്യ പകുതിയിൽ തന്നെ സബ് ചെയ്തിരുന്നു.

Picsart 25 01 31 09 27 29 628

മിലാനും ഗലാറ്റസറെയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്, ഏകദേശം 16 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്ഷനുള്ള ഒരു ലോൺ കരാറിൽ ആകും താരം തുർക്കിയിലേക്ക് പോവുക. മിലാൻ പകരം ഫെയ്‌നൂർഡിന്റെ സാന്റിയാഗോ ഗിമെനെസിനെ സ്വന്തമാക്കാൻ ശ്രമിക്കും.