മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ രണ്ടാം ഗോൾ കീപ്പറുമായി പിരിയുന്നു .ആൽതയ് ബയിന്ദർ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്നാണ് റിപ്പോർട്ടുകൾ. ബയിന്ദിറിന്റെ പ്രകടനത്തിൽ അമോറിം തൃപ്തനല്ല. ഒനാനയ്ക്ക് വെല്ലുവിളി ഉയർത്താൻ ആകുന്ന ഒരു രണ്ടാം ഗോൾ കീപ്പറെ സൈൻ ചെയ്യാൻ അമോറിം ക്ലബ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തുർക്കിഷ് താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ടീമിൽ എത്തിയത്. യുണൈറ്റഡിൽ കാര്യമായ അവസരം കിട്ടിയിട്ടില്ല. അമോറിമിനു കീഴിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഇറങ്ങിയിരുന്നു. അന്ന് ബയിന്ദിറിന്റെ പിഴവുകൾ ആയിരുന്നു യുണൈറ്റഡ് തോൽക്കാൻ കാരണമായത്.