ജർമ്മൻ ക്ലബായ ലെപ്സിഗ് പുതിയ സ്ട്രൈക്കറെ ടീമിൽ എത്തിച്ചു. നോർവീജിയൻ സ്ട്രൈക്കറായ അലക്സാണ്ടർ സൊർലോത് ആണ് ലെപ്സിഗിൽ എത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ താരമായിരുന്നു സൊർലോത്. എന്നാൽ സൊർലോതിന്റെ മികവ് കണ്ടത് അവസാന സീസണിൽ തുർക്കിഷ് ലീഗിലായിരുന്നു. ലോൺ അടിസ്ഥാനത്തിൽ തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പ്പോറിന് കളിച്ച സൊർലോത് അവിടെ 44 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിരുന്നു.
ക്രിസ്റ്റൽ പാലസിൽ താരത്തിന് തിളങ്ങാൻ ആവാത്തത് കൊണ്ട് പാലസ് അവസാന രണ്ട് വർഷങ്ങളിലും അലക്സാണ്ടറിനെ ലോണിൽ അയക്കുക ആയിരുന്നു ചെയ്ത്ത്. ഇപ്പോൾ 15 മില്യണോളം നൽകിയാണ് ലെപ്സിഗ് താരത്തെ സ്വന്തമാക്കുന്നത്. അഞ്ചു വർഷത്തെ കരാർ താരം ലെപ്സിഗിൽ ഒപ്പുവെക്കും. ക്ലബ് വിട്ട ടിമോ വെർണറിന് പകരക്കാരൻ അലക്സാണ്ടറിനാകും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്.