അലക്സ് ടെല്ലസ് അൽ-നാസർ വിട്ട് ബോട്ടാഫോഗോയിൽ ചേരുന്നു

Newsroom

ബ്രസീൽ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലെസ് അൽ നസർ വിട്ടു. തൻ്റെ കരാർ അവസാനിപ്പിക്കാനുള്ള പരസ്പര ധാരണയ്ക്ക് ശേഷം താരം ക്ലബ് വിടവാങ്ങുന്നതായി അൽ-നസർ പ്രഖ്യാപിച്ചു. 2023 ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ-നാസറിൽ ചേർന്ന ടെല്ലസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒന്നിച്ചിരുന്നു. എന്നിരുന്നാലും, സൗദി പ്രോ ലീഗിലെ അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല.

Picsart 24 09 03 10 54 10 593

പുതിയ കോച്ചിന് കീഴിൽ അധികം അവസരങ്ങൾ ടെല്ലസിന് ലഭിക്കുന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ ഒരു സ്വതന്ത്ര ഏജൻ്റായ ടെല്ലസ് ബ്രസീലിയൻ ടീമായ ബോട്ടഫോഗോയുമായി 2.5 വർഷത്തെ കരാറിൽ ഒപ്പുവച്ചു, കരാർ 2026 അവസാനം വരെ നീണ്ടു നിൽക്കും.