അലക്സ് ടെല്ലസ് റൊണാൾഡോക്ക് ഒപ്പം ഇനി അൽ നാസറിൽ

Newsroom

Picsart 23 07 23 14 16 57 902
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സ് ടെല്ലസ് ക്ലബ് വിട്ടും. താരത്തെ സൗദി അറേബ്യൻ ക്ലബായ അൽ നസർ സ്വന്തമാക്കിയതായി ഇന്ന് പ്രഖ്യാപിച്ചു. മുമ്പ് റൊണാൾഡോയുടെ ടീം മേറ്റ് കൂടിയായിരുന്ന ടെല്ലസ് ഇതിനകം തന്നെ അൽ നസർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. 2025വരെയുള്ള കരാർ ആണ് ടെല്ലസ് സൗദി ക്ലബിൽ ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ സെവിയ്യയിൽ ലോണിൽ ചിലവഴിച്ച ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിച്ചിരുന്നില്ല.

അൽ 23 07 23 14 17 15 449

മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് സീസൺ മുമ്പ് എത്തിയ ടെല്ലസിന് അധികം അവസരങ്ങൾ ക്ലബിൽ ലഭിച്ചിരുന്നില്ല. പോർച്ചുഗൽ ക്ലബായ പോർട്ടോയിൽ നിന്നാണ് അലക്സ് ടെലെസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് ഇനിയും ഒരു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ ട്രാൻസ്ഫർ ഫീ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചു. 28കാരനായ താരത്തെ 14 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് സൈൻ ചെയ്തത്.

ടെല്ലസിന് പിന്നാലെ യുണൈറ്റഡിന്റെ മറ്റൊരു ഡിഫൻഡറ്റ് ആയ എറിക് ബയിയെയും അൽ നസർ സ്വന്തമാക്കും എന്ന് റിപ്പോർട്ട് ഉണ്ട്.