ജിറോണയുടെ അലക്സ് ഗാർസിയ ബയെർ ലെവർകൂസനിലേക്ക്

Newsroom

സ്പാനിഷ് ഡിഫൻസീവ് മിഡ്ഫീൽഡർ അലക്സ് ഗാർസിയ ബയർ 04 ലെവർകുസനിലേക്ക്. താരത്തെ സാബി അലോൺസോയുടെ ടീം സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 18 മില്യണോളം ആകും ട്രാൻസ്ഫർ തുക. യൂറോ കപ്പിൽ കളിക്കുന്നില്ല എന്നതുകൊണ്ട് തന്നെ ഈ വരുന്ന ആഴ്ച ഗാർസിയ ജർമ്മനിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

Picsart 24 06 13 01 17 09 916

കഴിഞ്ഞ സീസൺ ലാലിഗയിൽ 37 മത്സരങ്ങൾ കളിച്ച താരം 7 അസിസ്റ്റും 3 ഗോളുകളും നേടിയുരുന്നു‌. രണ്ട് ഘട്ടങ്ങളിലായി ഗാർസിയ ജിറോണക്ക് ആയി 200ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് 2019ൽ ലോണിൽ ജിറോണക്ക് ആയി കളിച്ച താരം 2021ൽ വീണ്ടും ജിറോണയിൽ എത്തി. മുമ്പ് മാഞ്ചസ്റ്റർ സിറ്റി വിയ്യാറയൽ ക്ലബുകൾക്ക് ആയും 26കാരൻ കളിച്ചിട്ടുണ്ട്.