ലെപ്സിഗ് സെന്റർ ബാക്ക് മുഹമ്മദ് സിമകാനെ അൽ നസർ സ്വന്തമാക്കി

Newsroom

ഫ്രഞ്ച് സെൻ്റർ ബാക്ക് മുഹമ്മദ് സിമാകനെ (24) സൗദി പ്രോ ലീഗ് സംഘടനയായ അൽ-നാസർ സ്വന്തമാക്കി. ഇതിനായി ആർബി ലീപ്സിഗുമായി 45 മില്യൺ യൂറോയുടെ കരാറിൽ അൽ നസർ എത്തി. മുൻ ആർസി സ്ട്രാസ്ബർഗ് താരം അൽ-നാസറുമായി വ്യക്തിപരമായ നിബന്ധനകളിലു. എത്തിയിട്ടുണ്ട്.

Picsart 24 08 30 02 02 04 428

സിമാകാൻ സൗദി അറേബ്യയിലേക്ക് ചെന്ന് മറ്റു നടപടികൾ ഉടൻ പൂർത്തിയാക്കും. സിമാകനെ സ്വന്തമാക്കാൻ എഫ്‌സി ബാഴ്‌സലോണയും രംഗത്ത് ഉണ്ടായിരുന്നു‌. എന്നാൽ 50 മില്യൺ യൂറോ നൽകാൻ ബാഴ്സലോണക്ക് ആകുമായിരുന്നില്ല.