അൽ നസറിന്റെ വലിയ ഓഫർ നിരസിച്ച് ഡി ഹിയ

Newsroom

Picsart 23 05 14 16 18 21 537
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ സൗദി ക്ലബായ അൽ നസറിന്റെ വലിയ ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ. 500,000£ ആഴ്ചയിൽ വേതനം വരുന്ന കരാർ അദ്ദേഹം നിരസിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ തുടരാൻ ആണ് ഡി ഹിയ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ജൂൺ മുതൽ ക്ലബില്ലാതെ നിൽക്കുകയാണ് ഡി ഹിയ.

ഡി ഹിയ 23 05 14 16 18 21 537

ഡി ഹിയക്ക് ആയി സൗദി അറേബ്യയിൽ നിന്ന് രണ്ട് വലിയ ഓഫറുകൾ നേരത്തെയും വന്നിരുന്നു. ഡി ഹിയ ഇന്റർ മയാമിയിലേക്ക് പോകാനായി ശ്രമിക്കുന്നു എന്നും ഇപ്പോൾ വാർത്തകൾ വരുന്നുണ്ട്. നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു. എന്നിട്ടും മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ പുതുക്കാൻ തയ്യാറായിരുന്നില്ല.