റൊണാൾഡോയുടെ അൽ നസർ ശക്തരാകുന്നു, ബ്രൊസോവിചും എത്തി

Newsroom

Picsart 23 06 30 10 20 00 441
Download the Fanport app now!
Appstore Badge
Google Play Badge 1

അൽ നാസർ അവസാനം ബ്രൊസോവിചിനെ സ്വന്തമാക്കി. ബ്രൊസോവിചിന്റെ എല്ലാ ആവശ്യങ്ങളും അൽ നസർ അംഗീകരിച്ചതോടെയാണ് ട്രാൻസ്ഫർ പൂർത്തിയായത്. നേരത്തെ അൽ നസർ സമർപ്പിച്ച ആദ്യ ഓഫർ ഇന്റർ മിലാൻ താരം തള്ളിയിരുന്നു. ഇപ്പോൾ മൂന്ന് വർഷത്തേക്ക് 100 മില്യണോളം യൂറോയുടെ വേതന പാക്കേജ് ആണ് ബ്രൊസോവിചിന് ലഭിച്ചത്. 26 മില്യൺ ഇന്റർ മിലാന് ട്രാൻസ്ഫർ തുകയായും ലഭിക്കും.

Picsart 23 06 30 10 20 15 485

2026വരെയുള്ള കരാർ ആണ് ബ്രൊസോവിച് ഒപ്പുവെക്കുക. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഹകിം സിയെചിനെയും അൽ നസർ സ്വന്തമാക്കിയിട്ടുണ്ട്. റൊണാൾഡോക്ക് ചുറ്റും ശക്തമായ ടീമിനെ തന്നെ അണിനിരത്താൻ ആണ് അൽ നസർ ഇപ്പോൾ ശ്രമിക്കുന്നത്. അവർ ഇനിയും വലിയ ട്രാൻസ്ഫറുകൾ നടത്താം.

ബ്രൊസോവിചിനെ എത്തിക്കാൻ ബാഴ്സലോണയും ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്നലെ ലപോർട തന്നെ ബാഴ്സലോണ ആ ശ്രമങ്ങൾ അവസാനിപ്പിച്ചതായി പറഞ്ഞു. 30കാരനായ ബ്രൊസോവിച് 2015 മുതൽ ഇന്റർ മിലാന് ഒപ്പം ഉണ്ട്.