എവർട്ടന്റെ ഗ്രേ ഇനി സൗദിയിൽ അൽ ഇത്തിഫാഖിനൊപ്പം

Newsroom

സൗദി പ്രോ ലീഗ് ക്ലബ് അൽ-ഇത്തിഫാഖ് എവർട്ടൺ ഫോർവേഡ് ഡെമറായി ഗ്രേയെ സ്വന്തമാക്കുന്നു. താരത്തെ സൈൻ ചെയ്യാൻ ആയി അൽ ഇത്തിഫാഖും എവർട്ടണുമായി കരാർ ധാരണയിൽ എത്തി. ഇപ്പോൾ അൽ ഇത്തിഫാഖ് ഗ്രേയുമായി കരാർ ധാരണയിൽ എത്തിയിർക്കുകയാണ്‌. നാലു വർഷത്തെ കരാർ അദ്ദേഹം ഒപ്പുവെക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ഈ ട്രാൻസ്ഫർ നടക്കും എന്ന് പ്രതീക്ഷിക്കപെടുന്നു.

ഗ്രേ 23 08 21 09 54 41 367

27കാരനായ ഗ്രേക്ക് പരിക്ക് കാരണം ഈ സീസണിൽ എവർട്ടണിന്റെ ആദ്യ നാലു പ്രീമിയർ ലീഗ് മത്സരങ്ങളും നഷ്‌ടമായിരുന്നു. 2021ൽ ആയിരുന്നു ഗ്രേ എവർട്ടണിൽ എത്തിയത്. അതിനു മുമ്പ് ലെവർകൂസനിൽ ആയിരുന്നു. ലെസ്റ്റർ സിറ്റിക്ക് ഒപ്പവും താരം ഉണ്ടായിരുന്നു.കഴിഞ്ഞ മാസം ഗ്രേ തന്റെ രാജ്യമായ ജമൈക്കൻ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഗോൾഡ് കപ്പ് ഫൈനലിലേക്ക് അവരെ നയിക്കുകയും ചെയ്തു.

ജോർദാൻ ഹെൻഡേഴ്സണെ സ്വന്തമാക്കിയ ഇത്തിഫാഖിന്റെ മറ്റൊരു വലിയ ട്രാൻസ്ഫർ ആകും ഇത്. ജെറാഡ് ആണ് ഇത്തിഫാഖ് ക്ലബിന്റെ പരിശീലകൻ.