ഡ്രാക്സ്ലറും ഇനി ഖത്തറിൽ, അൽ അഹ്ലിയുമായി കരാർ ഒപ്പുവെച്ചു

Newsroom

Picsart 23 09 14 19 16 02 243
Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്ൻ താരമായ ജൂലിയൻ ഡ്രാക്‌സ്‌ലർ ഖത്തർ ക്ലബായ അൽ-അഹ്‌ലിയിൽ കളിക്കും. താരം 2025വരെയുള്ള കരാർ അൽ അഹ്ലിയിൽ ഒപ്പുവെക്കും. നേരത്തെ ഖത്തർ ക്ലബിന്റെ ഓഫർ അൽ അഹ്ലി നിരസിച്ചിരുന്നു എങ്കിലും യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതും വേറെ നല്ല ഓഫർ വരാത്തത് കൊണ്ടും അവസാനം അൽ അഹ്ലിയിലേക്ക് തന്നെ ഡ്രാക്സ്ലർ പോയി.

അൽ അഹ്ലി 23 09 14 19 15 20 609

29 കാരനായ ഡ്രാക്‌സ്‌ലർ കഴിഞ്ഞ സീസണിൽ ലോൺ കരാറിൽ ബെൻഫിക്കയിൽ ആയിരുന്നു കളിച്ചിരുന്നത്‌. അവിടെ 18 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. ലോൺ കാലാവധി കഴിഞ്ഞതോടെ ഡ്രാക്സ്ലർ തിരികെ പി എസ് ജിയിലേക്ക് തന്നെ എത്തി. ഈ സീസണിൽ ഇതുവരെ ഡ്രാക്സ്ലർ പി എസ് ജിക്ക് ആയി ഒരു മത്സരവും കളിച്ചിരുന്നില്ല.

2017-ൽ VfL വുൾഫ്സ്ബർഗിൽ നിന്ന് 36 മില്യൺ യൂറോയുടെ ഒരു ട്രാൻസ്ഫറിൽ ആയിരുന്നു ഡ്രാക്സ്ലർ പി എസ് ജിയിൽ എത്തിയത്. പി എസ് ജിക്ക് ആയി 197 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും 41 അസിസ്റ്റുകളും അദ്ദേഹം നേടി. നാല് ലീഗ് 1 കിരീടങ്ങൾ ഉൾപ്പെടെ 11 കിരീടങ്ങളും അദ്ദേഹം നേടി.