നഥൻ എകെയെയും മാഞ്ചസ്റ്റർ നീലയിൽ!!

ബൗണ്മതിന്റെ യുവ സെന്റർ ബാക്ക് നെഥൻ എകെയെയുടെ ട്രാൻസ്ഫർ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കി റാഞ്ചി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തി. അഞ്ച് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. ബൗണ്മത് റിലഗേറ്റഡ് ആയതിനു പിന്നാലെയാണ് എകെയെ സിറ്റി സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം വലൻസിയയിൽ നിന്ന് ഫെറാൻ ടോറസിനെയും മാഞ്ചസ്റ്റർ സിറ്റി സൈൻ ചെയ്തിരുന്നു.

ബൗണ്മതിന്റെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായിരുന്നു എകെ. സീസൺ അവസാനം എകെയ്ക്ക് ഏറ്റ പരിക്കാണ് ബൗണ്മതിനെ റിലഗേഷനിൽ എത്തിച്ചത്. ഇടംകാലൻ സെന്റർ ബാക്കായ എകെയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത് ഉണ്ടായിരുന്നു. 43 മില്യൺ നൽകിയാണ് എകെയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്‌. മുമ്പ് ചെൽസിയുടെ താരമാരുന്നു എകെ. അവസരങ്ങൾ ഒട്ടും ലഭിക്കാത്തതിനാൽ ആണ് എകെ ചെൽസി വിട്ടത്.