ചെക്ക് റിപ്പബ്ലിക് യുവതാരം ആദം ഹ്ലോസക് ബയേർ ലെവർകൂസനിൽ

Newsroom

സ്പാർട്ട പ്രാഗിന്റെ കൗമാരക്കാരനായ ആദം ഹ്ലോസെക്കിനെ സൈനിംഗ് ചെയ്‌തതായി ബയേർ ലെവർകുസെൻ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ സ്പാർട്ടയ്ക്കുവേണ്ടി 12 ഗോളുകളും 15 അസിസ്റ്റുകളും 19-കാരനായ ചെക്ക് റിപബ്ലിക് താരം നേടിയിട്ടുണ്ട്. 10 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക.

ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ ടീമംഗം പാട്രിക് ഷിക്കിനൊപ്പം ആദം കൂടെ എത്തുന്നതോടെ ലെവർകൂസന്റെ അറ്റാക്ക് ശക്തമാകും. ലെവർകൂസനു വേണ്ടി കഴിഞ്ഞ സീസണിൽ 24 ബുണ്ടസ്ലിഗ ഗോളുകൾ നേടാൻ ഷിക്കിനായിരുന്നു.