ഏകദേശം 25 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്‌ഷനോടെ സ്വിസ് ഫോർവേഡ് നോഹ ഒകാഫോറിനെ ആർബി ലെപ്‌സിഗിന് ലോണിൽ അയയ്ക്കാൻ എസി മിലാൻ തീരുമാനിച്ചു. ലോൺ കാലയളവ് അവസാനിക്കുന്നത് വരെ ആർബി ലീപ്സിഗ് ഒകാഫോറിൻ്റെ ശമ്പളം വഹിക്കും. 2023-ൽ 15.5 മില്യൺ യൂറോയ്ക്ക് ആർബി സാൽസ്ബർഗിൽ നിന്നായിരുന്നു ഒകാഫോറിനെ മിലാൻ സൈൻ ചെയ്തത്.
ഈ നീക്കം മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാർക്കസ് റാഷ്ഫോർഡിനെ സൈൻ ചെയ്യുന്നതിൽ മിലാന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വഴി തെളിഞ്ഞു. ഒകാഫോർ പുറത്തായതോടെ, ഇറ്റാലിയൻ ക്ലബ് ഇംഗ്ലീഷുകാരനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണ്. റാഷ്ഫോർഡിന്റെ ഏജന്റുമായി അവർ കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു.