സൗദി അറേബ്യയിൽ നിന്നുള്ള ഓഫറു നിരസിച്ച് കോണ്ട് വെയിൽസ് താരം ആരോൺ റാംസി കാർഡിഫ് സിറ്റിയിൽ എത്തി. താരം കാർഡിഫ് സിറ്റിക്ക് ഒപ്പം 2025വരെയുള്ള കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ലീഗ് 1 ടീമാഹി നീസിന് ഒപ്പം ആയിരുന്നു താരം ഉണ്ടായിരുന്നത്. നീസ് വിടും എന്ന് താരം നേരത്തെ അറിയിച്ചിരുന്നു. 32 കാരനായ മിഡ്ഫീൽഡർ തന്റെ കരിയർ ആരംഭിച്ച ക്ലബാണ് കാർഡി സിറ്റി.
2007 ഏപ്രിലിൽ 16 വയസ്സും 124 ദിവസവും പ്രായമുള്ളപ്പോൾ റാംസി കാർഡിഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി ചരിത്രം കുറിച്ചിരുന്നു. 2008 എഫ്എ കപ്പ് ഫൈനലിലെത്തിയ കാർഡിഫ് സിറ്റി ടീമിന്റെ ഭാഗവുനായിരുന്നു.
ആ സമ്മറിൽ അദ്ദേഹം ആഴ്‌സണലിനായി 4.8 മില്യൺ പൗണ്ടിന്റെ കരാറിൽ ഒപ്പുവെച്ചു. ഗണ്ണേഴ്‌സിനായി 360-ലധികം മത്സരങ്ങൾ കളിച്ചു. നോർത്ത് ലണ്ടനിൽ ഉണ്ടായിരുന്ന സമയത്ത് മൂന്ന് തവണ എഫ്എ കപ്പ് കിരീടം ഉയർത്തി. 2019-ൽ യുവന്റസിൽ ചേർന്ന താരം പക്ഷെ അവിടെ കാര്യമായി തിളങ്ങിയില്ല. 2021-22 സീസണിന്റെ രണ്ടാം പകുതിയിൽ റേഞ്ചേഴ്‌സിലും ലോണി ചിലവഴിച്ചു.