8 വർഷത്തെ യാത്രക്ക് അവസാനം, ഇമ്മൊബിലെ ലാസിയോ വിട്ടു

Newsroom

Picsart 24 07 13 01 04 50 923
Download the Fanport app now!
Appstore Badge
Google Play Badge 1

ലാസിയോ ക്യാപ്റ്റൻ സിറോ ഇമ്മൊബിലെ ക്ലബ് വിട്ടു. താരം തുർക്കി ക്ലബായ ബെസിക്താസിൽ കരാർ ഒപ്പുവെച്ചു. 34-കാരനായ ഇറ്റാലിയൻ സ്‌ട്രൈക്കർ 2023-24 സീസണിൽ അത്ര നല്ല പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്‌. 43 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഒരു അസിസ്റ്റും കഴിഞ്ഞ സീസണിലെ ഇമ്മൊബിലെ സംഭാവന ചെയ്തിരുന്നു.

ഇമ്മൊബിലെ 24 07 13 01 05 16 689

എട്ട് വർഷമായി ലാസിയോയിൽ ആയിരുന്നു ഇമ്മൊബിലെ. ഏകദേശം 6 ദശലക്ഷം യൂറോ വേതനം ലഭിക്കുന്ന രണ്ട് വർഷത്തെ കരാർ ബെസികസിൽ ഇമ്മൊബിലെക്ക് ലഭിക്കും. ലാസിയോക്ക് 3 ദശലക്ഷം ഈ ട്രാൻസ്ഫറിൽ ലഭിക്കും.

മുമ്പ് സെവിയ്യ, ഡോർട്മുണ്ട്, യുവന്റസ് എന്നീ ക്ലബുകൾക്ക് ആയെല്ലാം മുമ്പ് ഇമ്മൊബിലെ കളിച്ചിട്ടുണ്ട്.