ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ ഏറെ ഡിമാൻഡുള്ള ഫ്രഞ്ച് സ്‌ട്രൈക്കർ റാൻഡൽ കോലോ മുവാനിയെ വിൽക്കാൻ ഫ്രാങ്ക്ഫർട് എളുപ്പത്തിൽ തയ്യാറാകില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എഫ്‌സി ബയേൺ മ്യൂണിക്കും പി എസ് ജിയും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. താരത്തിനായി 60-70 മില്യൺ യൂറോയുടെ ബിഡ് ഒന്നും സ്വീകരിക്കാൻ ഫ്രാങ്ക്ഫർട് തയ്യാറാകില്ല.
അവനെ ഒരു വർഷത്തേക്ക് കൂടി നിലനിർത്താനും യൂറോ 2024 ന് ശേഷം അവനെ വിൽക്കാനും
ആണ് ഫ്രാങ്ക്ഫർട് ആലോചിക്കുന്നത്. കോളോ മുവാനി ഈ സീസണിൽ മികച്ച ഫോമിലാണ്. ലിഗ് 1 ലെ നാന്റസ് വിട്ടായിരുന്നു താരം ഈ സീസൺ തുടക്കത്തിൽ ഫ്രാങ്ക്ഫർടിൽ എത്തിയത്. ലോകകപ്പിൽ ഫ്രാൻസിനായി നല്ല പ്രകടനം നടത്താനും താരത്തിനായിരുന്നു.