ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ബിഡ് എത്തി. 50 മില്യൺ യൂറോയുടെ ബിഡ് ആണ് മൗണ്ടിനായി യുണൈറ്റഡ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. 5 മില്യൺ ആഡ് ഓണായും യുണൈറ്റഡ് നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ബിഡും ചെൽസി നിരസിച്ചിരുന്നു. ഇപ്പോൾ രണ്ടു ക്ലബും ഒരു ധാരണയിലെത്തി എന്നും ഒരാഴ്ചക്ക് അകം ഈ ട്രാൻസ്ഫർ പൂർത്തിയാകും എന്നും ആണ് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
ചെൽസി മൗണ്ടിനായി ആദ്യം ആവശ്യപ്പെട്ട തുക 80 മില്യൺ ആയിരുന്നു. അതിൽ നിന്നാണ് 55 മില്യണിലേക്ക് എത്തിയത്. യുണൈറ്റഡിന്റെ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ ട്രാൻസ്ഫർ ആയി ഇതു മാറും. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.