വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് സ്റ്റേഡ് ഡി റീംസിൽ നിന്ന് ഐവേറിയൻ സെൻ്റർ ബാക്ക് ഇമ്മാനുവൽ അഗ്ബഡോയെ സൈനിംഗ് ചെയ്തു. പ്രീമിയർ ലീഗ് ടീം 18 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസായി നൽകു. ആഡ്-ഓണുകളായി 2 മില്യൺ യൂറോയും ഫ്രഞ്ച് ക്ലബിന് ലഭിക്കും.
27-കാരനായ ഡിഫൻഡർ മെഡിക്കൽ പൂർത്തിയാക്കാൻ ഉടൻ ഇംഗ്ലണ്ടിൽ എത്തും. നാലര വർഷത്തെ കരാറിൽ താരം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വേനൽക്കാലത്ത് മാക്‌സിമിലിയൻ കിൽമാൻ വെസ്റ്റ് ഹാമിലേക്ക് പോയതും സെപ്റ്റംബറിൽ യെർസൺ മോസ്‌ക്വെറയ്ക്ക് ACL പരിക്കേറ്റതും ആണ് വോൾവ്സ് ഇങ്ങനെ ഒരു സൈനിംഗ് നടത്താൻ കാരണം.
2022-ൽ ബെൽജിയൻ ടീമായ യൂപ്പനിൽ നിന്ന് റെയിംസിൽ ചേർന്ന അഗ്ബാഡൗ, ഈ സീസണിൽ 15 ലിഗ് 1 ഗെയിമുകളിൽ 14-ലും റീംസിനായി സ്റ്റാർട്ട് ചെയ്തു.