ഡംഫ്രൈസ് ഇന്റർ മിലാനിൽ എത്തി

Img 20210815 014625

ഇന്റർ‌ മിലാൻ ഹോളണ്ട് താരം ഡെൻ‌സെൽ‌ ഡംഫ്രൈസിനെ ഇന്റർ മിലാൻ സ്വന്തമാക്കി. ഡംഫ്രൈസ് കരാറ് ഒപ്പുവെച്ചതായി ഇന്റ മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025വരെയുള്ള കരാരാണ് താരം ഒപ്പുവെച്ചത്‌ ഡച്ച് ക്ലബായ പി എസ് വി ഐന്തോവന്റെ താരമായിരുന്നു ഡംഫ്രൈസ്. 12.5 മില്യൺ യൂറോ നൽകിയാണ് ഇന്റർ മിലാൻ ഡംഫ്രൈസിനെ ടീമിൽ എത്തിക്കുന്നത്.

യൂറോയിലെ മികച്ച പ്രകടനത്തിലൂടെ ലോക ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടിയ താരമാണ് ഡൻഫ്രൈസ്. ഹോളണ്ടിനായി യൂറോ കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളുമായി തിളങ്ങാൻ ഡം ഫ്രൈസിനായിരുന്നു. 2018 മുതൽ പി എസ് വിക്ക് ഒപ്പമുള്ള താരമാണ് ഡംഫ്രൈസ്.

Previous articleഎഡിൻ ജെക്കോ ഇന്റർ മിലാനിൽ ചേർന്നു
Next articleമെസ്സിയെ സാക്ഷിയാക്കി പി എസ് ജി വിജയം