“സാനെ ബയേണിന്റെ സ്വപ്ന താരം”

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെയെ സ്വന്തമാക്കാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾ തുടരുന്നു. സാനെ ബയേൺ മ്യൂണിക്കിന്റെ സ്വപന സൈനിംഗാണെന്ന് ബയേൺ പരിശീലകൻ നികോ കൊവാച് പറഞ്ഞു. സാനെയെ സൈൻ ചെയ്യുന്നത് എളുപ്പമല്ല. പക്ഷെ ക്ലബ് ശ്രമങ്ങൾ തുടരുകയാണ്. സാനെ ആരും ടീമിൽ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന താരമാണെന്നും കൊവാച് പറഞ്ഞു.

ജർമ്മൻ വിങ്ങർക്കായി 80 മില്യൺ ഓഫർ ബയേൺ സമർപ്പിച്ചു എങ്കിലും അത് മാഞ്ചസ്റ്റർ സിറ്റി നിരസിച്ചിരുന്നു. സാനെയെ കൈമാറണമെങ്കിൽ 100 മില്യൺ എങ്കിലും നൽകണമെന്നാണ് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നത്. താരത്തെ നിലനിർത്താൻ ആകുമെന്നാണ് പ്രതീക്ഷ എന്നാണ് പെപ് ഗ്വാർഡിയോള കഴിഞ്ഞ ദിവസം പറഞ്ഞത്.