ബൊക്ക ജൂനിയേഴ്‌സിന്റെ കൊളംബിയൻ താരത്തെ റാഞ്ചാൻ റോമ

- Advertisement -

ബൊക്ക ജൂനിയേഴ്‌സിന്റെ കൊളംബിയൻ താരത്തെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബായ റോമ. ബൊക്കയുടെ കൊളംബിയൻ താരം വിൽമർ ബാരിയോസിനെയാണ് റോമ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ബാരിയോസിനു വേണ്ടി 24 മില്യൺ യൂറോ നൽകാനും റോമ തയ്യാറാണ്.

കോപ്പ ലിബെർട്ടഡോറെസിൽ റിവർപ്ലേറ്റിനെതിരായ ഫൈനലിൽ താരം ചുവപ്പ് കണ്ടു പുറത്ത് പോയത് ആരും മറക്കാനിടയില്ല. കൊളംബിയക്ക് വേണ്ടി 17 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 2016. ലാണ് ബൊക്ക ജൂനിയേഴ്‌സിൽ താരമെത്തുന്നത്. റഷ്യൻ ലോകകപ്പിൽ കൊളംബിയക്ക് വേണ്ടി ബാരിയോസ് കളിച്ചിട്ടുണ്ട്.

Advertisement