ബയേൺ വിട്ട റിബറിയെ സ്വന്തമാക്കാൻ റഷ്യൻ ക്ലബ്ബ്

jithinvarghese

ബയേൺ വിട്ട ഇതിഹാസ താരം ഫ്രാങ്ക് റിബറി റഷ്യയിലേക്ക് പറക്കുമെന്ന് സൂചന. റഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ലോകൊമൊടിവ് മോസ്കോയാണ് റിബറിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 12 വർഷത്തെ ഐതിഹാസികമായ സ്പെല്ലിന് ശേഷം ഈ വർഷം റിബറി ബയേൺ മ്യൂണിക്ക് വിട്ടിരുന്നു.

423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ക്ലബ്ബിന് വേണ്ടി 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബയേണിൽ നിന്ന് വിടവാങ്ങിയ ശേഷം സൗദിയിലെ അൽ നാസർ എഫ്സി റിബറിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. പിന്നീട് PSV ഐന്തോവനുമായും 36കാരനായ വിങ്ങർ ചർച്ച നടത്തിയിരുന്നു‌.