റിബറിയുടെ പോരാട്ടം ഇനി ഇറ്റലിയിൽ

jithinvarghese

ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ഫ്രാങ്ക് റിബറി ഫ്ലോറൻസിലെത്തി. ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയുടെ താരമാകാനാണ് റിബറി ഇറ്റലിയിലേക്ക് പറന്നത്. റഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്പാർട്ടക് മോസ്കോയും ഡൈനാമോ മോസ്കോയും നൽകിയ വമ്പൻ ഓഫറുകൾ കാറ്റിൽ പറത്തിയാണ് റിബറി ഫിയോരെന്റീനയിലേക്ക് പറന്നത്.

ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് രണ്ട് സീസണിലേക്കുള്ള കരാർ ആവും റിബറി ഒപ്പ് വെക്കുക. 12 വർഷത്തിന് ശേഷമാണ് റിബറി ജർമ്മനി വിടുന്നത്. ഭാര്യ വഹീബയോടൊപ്പം എത്തിയ റിബറിയെ ഹർഷാരവങ്ങളോടെ ഫിയോറെന്റീന ആരാധകർ സ്വീകരിച്ചു. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

https://twitter.com/eMiaSanMia/status/1164106192672763904?s=19