ഇറ്റലിയിലേക്ക് പറക്കുമെന്ന സൂചനകൾ നൽകി ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ഫ്രാങ്ക് റിബറി. റഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്പാർട്ടക് മോസ്കോയും ഡൈനാമോ മോസ്കോയും ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റിനയുമാണ് റിബറിക്ക് വേണ്ടി ശ്രമിച്ചിരുന്നത്.
സൗദിയിലെ അല്‍ നാസര്‍ എഫ്സി, PSV ഐന്തോവൻ എന്നി ക്ലബ്ബുകളുടെ ഓഫറുകൾ റിബറി നിരസിച്ചിരുന്നു. പുതിയ ചാലഞ്ചുകൾക്കായി തയ്യാറാണെന്ന തരത്തിൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് റിബറി ഇട്ടിരുന്നു. അതിനു കീഴിൽ മുൻ ബയേൺ താരം കൂടിയായ ലൂക്ക ടോണി “ഇറ്റലിയിലേക്ക് വരുന്നോ എന്ന ചോദ്യം ചോദിച്ചിരുന്നു”. സ്മൈലികളിലൂടെ പോസിറ്റിവായ റിപ്ലെയാണ് റിബറി നൽകിയത്. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് രണ്ട് സീസണിലേക്കുള്ള കരാർ ആവും റിബറി ഒപ്പ് വെക്കുക. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.