ഇറാന്റെ പരിശീലക സ്ഥാനം നിരസിച്ച് മൊണ്ടേല

ഇറാൻ ദേശീയ ഫുട്ബോൾ ടീം പരിശീലക സ്ഥാനം നിരസിച്ച് മുൻ മിലാൻ പരിശീലകനായ വിന്സെസോ മൊണ്ടേല. ഒരു സീസണിൽ തന്നെ രണ്ടു ക്ലബ്ബുകളിൽ നിന്നും പുറത്ത് പോവേണ്ടി വന്ന മൊണ്ടേല നിലവിൽ ഒരു ടീമിന്റെയും പരിശീലകനല്ല. ഇറാന്റെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കുമെന്നാണ് കരുതിയിരുന്നത്. ഖത്തറിൽ വെച്ച് നടക്കുന്ന 2022 ലോക കപ്പ് മുന്നിൽ കണ്ടു മൂന്നു വർഷത്തെ കരാറാണ് ഇറാൻ ഓഫർ ചെയ്തത്.

എന്നാൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്നും ക്ലബ്ബ് ഫുട്ബാളിൽ ആണ് തന്റെ താൽപര്യമെന്ന് മൊണ്ടേല ഇറാനെ അറിയിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ റോമാ, സാംടോറിയ താരമായ മൊണ്ടെല്ലാ മിലാനു പുറമെ സാംപ്‌ടോറിയ, ഫിയോറെന്റീന എന്നി ടീമുകളെ പരിശീലിപ്പിച്ചിരുന്നു. ലാ ലീഗയിൽ സെവിയ്യയെയും മൊണ്ടേല്ല പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleകലാശപ്പോരാട്ടത്തിനായി ചെന്നൈയിൻ ഗോവയിൽ
Next articleസ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഇറ്റലി ഗാബോണിനും പിന്നിൽ – ഫിഫ പ്രസിഡണ്ട്